andropenoffice.com android cn.wps.moffice_i18n

കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് ചൈന ( ചൈനീസ്: 中国; പിൻയിൻ: Zhōngguó. ഏതാണ്ട് 1.3 ശതകോടി ആളുകൾ വസിക്കുന്ന ചൈന മുമ്പ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യ…
കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് ചൈന ( ചൈനീസ്: 中国; പിൻയിൻ: Zhōngguó. ഏതാണ്ട് 1.3 ശതകോടി ആളുകൾ വസിക്കുന്ന ചൈന മുമ്പ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരുന്നു. ഇന്ന് ചൈനയേക്കാൾ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ചൈന 9.6 ദശലക്ഷം ചതുരശ്ര കി.മീ. പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്. കരപ്രദേശത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ചൈന ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യവുമാണ്. വിയറ്റ്‌നാം, ലാവോസ്‌, മ്യാന്മാർ, ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, പാകിസ്താൻ, അഫ്‌ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാഖ്‌സ്ഥാൻ, റഷ്യ, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ്‌ ചൈനയുടെ അയൽരാജ്യങ്ങൾ. 1949-ൽ നിലവിൽ വന്നതുമുതൽ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സർവാധിപത്യമാണ്‌ ചൈനയിൽ.
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org